സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Wednesday, 29 June 2016


വായനാ വാരാചരണം

വായനാവാരാചരണം-സാഹിത്യക്വിസ്, പുസ്തകപ്രദര്‍ശനം
വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാലയത്തില്‍ നടത്തിയ സാഹിത്യക്വിസ്സ് മല്‍സരത്തില്‍ നാലാം തരം എ ക്ലാസ്സിലെ സഫ്ന കുഞ്ഞബ്ദുള്ള, ഗോപിക, നാലാം തരം ബി ക്ലാസ്സിലെ മഹ്റൂഫ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിദ്യാലയത്തിലെ ലൈബ്രറിപുസ്തകങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരനുഭവമായി. വിദ്യാലയത്തിലെ മുഴുവന്‍ പുസ്തകങ്ങളും ഒരുമിച്ചകണ്ട കുട്ടികള്‍ ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെട്ടു. മൂന്നു നാലു ക്ലാസ്സുകളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍  വായിച്ച പുസ്തകങ്ങളുടെ വായനാകുറിപ്പുകള്‍ ശേഖരിച്ച് ഒരു വായനാ പതിപ്പ് തയ്യാറാക്കി. ശ്രീമതി ശോഭടീച്ചര്‍, ശ്രീ സനേഷ് മാസ്റ്റര്‍ എന്നിവര്‍ വായനാ വാരാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Monday, 6 June 2016

ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ട് ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനിടീച്ചര്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മരങ്ങള്‍ നട്ടുവളര്‍ത്തേണ്ട ആവശ്യകതയെകുറിച്ചും വിശദമായി സംസാരിച്ചു. ശ്രീ സനേഷ്‌മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് നാലാം തരം വിദ്യാര്‍ത്ഥിനി മഹറൂഫ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നരീതിയിലുള്ള പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍ ചിത്രങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചെടികള്‍ സ്ക്കൂള്‍ പൂന്തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു.

Wednesday, 1 June 2016

സ്ക്കൂള്‍ പ്രവേശനോല്‍സവം-2016



എംസിബിഎംഎഎല്‍പിഎസ് ബല്ലാകടപ്പുറം സ്ക്കൂള്‍ പ്രവേശനോല്‍സവം വിപുലമായി ആഘോഷിച്ചു. ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്നേഹത്തോടെയും സന്തോഷത്തോടെയും അധ്യാപകരും നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു.
 
 സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനിടീച്ചറുടെ ഭാഷണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ വേലായുധന്‍, ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍, എംപിടിഎ പ്രതിനിധികള്‍, പിടിഎ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകര്‍ കുട്ടികള്‍ക്ക് പായസം വിതരണം നടത്തി. നിറമുള്ള ബലൂണുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ വേലായുധന്‍, എംപി ജാഫര്‍, നസീര്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


Saturday, 2 April 2016

യാത്രയയപ്പ് സമ്മേളനം


മുപ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം ബല്ലാകടപ്പുറം എംസിബിഎംഎഎല്‍പി സ്ക്കൂളില്‍നിന്നു വിരമിക്കുന്ന പ്രധനാധ്യാപിക ശ്രീമതി ഇന്ദിരകുനിയിലിന് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. 

പിടിഎ പ്രസിഡന്റ്, ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍, എംപിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത്. എംപിടിഎ പ്രതിനിധി ശ്രീമതി റഷീദ, അധ്യാപകര്‍ക്കുവേണ്ടി ശ്രീമതി ഷൈനി ജോസഫ്, പിടിഎകമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്, ജമാഅത്ത് പ്രതിനിധികള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

Friday, 25 March 2016

യാത്രയയപ്പ് വ്യത്യസ്തമാക്കി ബല്ലാക‌പ്പുറത്തെ കുട്ടികള്‍


നാലാംക്ലാസ്സുകാരു‌‌‌ടെ യാത്രയയപ്പ് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിമാറി. യാത്രയയപ്പുമായി ബന്ധപ്പെ‌ട്ട വിഭവങ്ങല്‍ കുട്ടികള്‍ തന്നെയാണ് തയ്യാറാക്കി വന്നത്. ഉണ്ണിയപ്പം, കുംസ്സ്. ഈത്തപ്പഴം പൊരിച്ചത്. പഴം പൊരിച്ചത്, ലഡ്ഡു, കേക്ക്, പുഡ്ഡിംഗ്, ബിസ്ക്കറ്റ് മുതലായ പലഹാരങ്ങളെല്ലാം തന്നെ കുട്ടികള്‍ തന്നെയാണ് എത്തിച്ചത്.



 പ്രധാനാധ്യാപിക ശ്രീമതി ഇന്ദിര കുനിയിലും ക്ലാസ്സ് ടീച്ചര്‍ ശ്രീ സനേഷിനും കു‌ട്ടികള‍ ഉപഹാ രങ്ങള്‍ നല്‍കി. എല്ലാ ച‌‌ടങ്ങുകളും കുട്ടികള‍ തന്നെയാണ് ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും. പരിപാടിയില്‍ ശ്രീമതി ഷൈനി ടീച്ചര്‍, സതിടീച്ചര്‍, ശോഭ ടീച്ചര്‍, ശ്രീ നസീര്‍സാര്‍, കുഞ്ഞബ്ദുള്ള മാഷ്, ഷീബടീച്ചര്‍, ശ്രീമതി ഷിനു, ശ്രീമതി ജ്യോതി എന്നിവര്‍ സംസാരിച്ചു. നാലാംക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ അഫ്‍ലഹ, മുഷ്‍രിഫ, ആയിഷ, റിയാന എന്നിവര്‍ നേതൃത്വം നല്‍കി.