Spoken English programme in MCBMALPS Ballakadappuram inaugurated by Assistant Educational Officer Hosdurg Smt. Pushpa teacher on 01.10.2016. School Headmistress Shyni Joseph welcomes to all to the programme. Sanesh master and Sobha teacher conducted classes regarding Easy English. Smt Sobha teacher is in charge of the programme Easy English.
Monday, 3 October 2016
Monday, 12 September 2016
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ച്
സ്കൂളില്‍ അധ്യാപകരും
രക്ഷിതാക്കളും ചേര്‍ന്ന്
പൂക്കളം
ഒരുക്കി
രക്ഷിതാക്കള്‍ക്കുള്ള
പായസമത്സരം ക്വിസ് മത്സരം
എന്നിവ നടത്തി
ഉച്ചയ്ക്ക്
രക്ഷിതാക്കള്‍ക്കും
കുട്ടികള്‍ക്കും വിഭവസമൃദ്ധമായ
ഓണസദ്യ നല്‍കി.
ഉച്ചയ്ക്ക്ശേഷം
രക്ഷിതാക്കള്‍ക്കായി
ഓണക്കളികള്‍ നടത്തി
അധ്യാപകര്‍,
രക്ഷിതാക്കള്‍,
വിദ്യാര്‍ഥികള്‍.
എം.പി.ടി.എ.
പ്രതിനിധികള്‍,
നാട്ടുകാര്‍.
,പി,ടി,എ
.ഭാരവാഹികള്‍
എന്നിവര്‍ പരിപാടിയില്‍
പങ്കെടിത്തു,
Thursday, 8 September 2016
അധ്യാപകദിനാഘോഷം
എം.സി.ബി.എം.എ.എല്‍.പി.സ്കൂളില്‍
ഈവര്‍ഷത്തെ അധ്യാപക
ദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.
നസീര്‍
മാസ്റ്റര്‍ ചടങ്ങുകള്‍ക്ക്
നേതൃത്വം നല്‍കി.
ഹെഡ്മിസ്‌ട്രസ്
ഷൈനിടീച്ചര്‍ സ്വാഗതം
പറഞ്ഞു.
മുന്‍കാല
അധ്യാപകരായ അലിയാര്‍ മാസ്റ്റര്‍,
അഖില
ടീച്ചര്‍,
റഷീദ
ടീച്ചര്‍ എന്നിവരെ
ചടങ്ങില്‍
പൊന്നാട
നല്‍കിആദരിച്ചു.അവര്‍
കുട്ടികളോട് സംവദിക്കുകയും
കുട്ടികളുടെ സംശയങ്ങള്‍ക്ക്
മറുപടി
നല്‍കുകയും
ചെയ്തു.
അധ്യാപകരായ
ശോഭ,
ഷീബ,കുഞ്ഞബ്ദുള്ള
,ഷിനു,സുഹ്റാബി,
പൂര്‍വ്വവിദ്യാര്‍ഥി
മസൂദ്
എന്നിവര്‍
അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
നാലാംതരം
വിദ്യാര്‍ഥിനികള്‍ അധ്യാപകര്‍ക്ക്
വൃക്ഷത്തൈകള്‍ നല്‍കി സ്നേഹം
പങ്കിട്ടു.
ഒന്നാംതരത്തിലെ
കുട്ടികള്‍ക്കായി തയ്യാറാക്കിയ
വര്‍ക്ക്ഷീറ്റ് ചങ്ങാതി
അലിയാര്‍
മാസ്റ്റര്‍
പ്രകാശനം ചെയ്തു.
ചടങ്ങിന്
പി.ടി.എ.
പ്രസിഡണ്ട്
മൊയ്തീന്‍കുഞ്ഞി ആശംസകള്‍
അര്‍പ്പിച്ചു.അധ്യാപകരായ
രേഷ്മ ,സനില
,ജ്യോതി
എന്നിവരും എം,പി.
ടി.എ
അംഗങ്ങളായ റഷീദ .
സജിത
എന്നിവരും പരിപാടിയില്‍
പങ്കെടുത്തു.
Sunday, 4 September 2016
Saturday, 20 August 2016
FARMORS DAY
ചിങ്ങം
ഒന്ന് --
കര്‍ഷകദിനം
വിദ്യാലയത്തില്‍
ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന്റെ
പ്രാധാന്യം കുട്ടികളില്‍
എത്തിക്കുന്ന രീതിയില്‍
ആഘോഷിച്ചു.
കര്‍ഷകദിനത്തിന്റെ
ഭാഗമായി നാലാം തരം വിദ്യാര്‍ത്ഥികള്‍
പ്രദേശത്തെ മികച്ച കര്‍ഷകയായ
ശ്രീമതി യശോദയുമായി അഭിമുഖം
നടത്തി.
കാര്‍ഷിക
ഉപകരണങ്ങള്‍,
കൃഷിരീതി,
വളപ്രയോഗം
എന്നിവയുമായി ബന്ധപ്പെട്ട്
കുട്ടികള്‍ ചോദ്യത്തിന്
ലളിതമായ രീതിയില്‍ വിശദമായ
ഉത്തരങ്ങള്‍ ശ്രീമതി യശോദ
കുട്ടികള്‍ക്കു നല്‍കി.
കുട്ടികള്‍ക്ക്
കൃഷിയില്‍ താല്‍പര്യം
ജനിപ്പിക്കുന്ന രീതിയിലും
കൃഷി നിലനിര്‍ത്തേണ്ടതിന്റെ
ആവശ്യബോധം ഉണ്ടാകുന്ന രീതിയിലും
അഭിമുഖം മികച്ച നിലവാരം
പുലര്‍ത്തി.
സ്ക്കൂള്‍
അധ്യാപകന്‍ കുഞ്ഞബ്ദുള്ള
മാസ്റ്റര്‍ സ്വാഗതം പറഞ്ഞ
ചടങ്ങിന് ശ്രീമതി സനില
ടീച്ചര്‍ നന്ദി പറഞ്ഞു.
സനേഷ്
മാസ്റ്റര്‍,
ശോഭടീച്ചര്‍,
ഷീബടീച്ചര്‍
എന്നിവര്‍ കുട്ടികള്‍ക്ക്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കി.
INDEPENDENCE DAY
ആഗസ്ത്
15
സ്വാതന്ത്ര്യദിനം
വിദ്യാലയത്തില്‍ സമുചിതമായി
ആഘോഷിച്ചു.
എംസിബിഎംഎഎല്‍പി
സ്ക്കൂള്‍ മാനേജര്‍ ഹൈദര്‍
പതാക ഉയര്‍ത്തി.
മുനിസിപ്പല്‍
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ
വേലായുധന്‍,
പിടിഎ
പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി
എന്നിവരും അധ്യാപകരായ നസീര്‍
കല്ലൂരാവി,
സനേഷ്
കൊടക്കാട് എന്നിവരും
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വാതന്ത്ര്യദിന സന്ദശവും
ആശംസകളും കൈമാറി.
ജവാന്‍
ശ്രീ ശൈലേഷുമായി കുട്ടികള്‍
നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി.
സ്ക്കൂള്‍
ഹെഡ്മിസ്ട്രസ്സ് ശ്രീമതി
ഷൈനിജോസഫ് സ്വാഗതം പറഞ്ഞചടങ്ങിന്
ശ്രീമതി കെ.
ശോഭടീച്ചര്‍
നന്ദി രേഖപ്പെടുത്തി.
ENGLISH CLUB
ഇംഗ്ലീഷ്
ക്ലബ്ബ് ഉദ്ഘാടനം
എംസിബിഎംഎഎല്‍പി
സ്ക്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബ്
ഉദ്ഘാടനം ആഗസ്ത് 9
ചൊവ്വാഴ്ച്ച
ഹോസ്ദുര്‍ഗ് ബീആര്‍സി
ട്രെയ്‌നര്‍ ശ്രീ ഷാജു
മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ഷാജുമാസ്റ്റര്‍
രസകരമായ കഥകളിലൂടെയും
കവിതകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു
മുമ്പില്‍ ഇംഗ്ലീഷ് ഭാഷ
അനായസമായി അവതരിപ്പിച്ചു.ചടങ്ങില്‍ ഹിരോഷിമ നാഗസാക്കി പതിപ്പിന്റെ പ്രകാശനവും ഷൈജുമാസ്റ്റര്‍ നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികള്‍
ഏറെ താല്‍പര്യത്തോടെ പരിപാടിയില്‍
സജീവമായി പങ്കെടുത്തു.
സ്ക്കൂള്‍
അധ്യാപകന്‍ സനേഷ് കൊടക്കാട്
സ്വാഗതം പറഞ്ഞചടങ്ങിന് ശ്രീമതി
കെ ശോഭ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)















