Wednesday, 23 January 2019
Saturday, 15 December 2018
Thursday, 16 August 2018
Saturday, 28 July 2018
കാരുണ്യപ്പെട്ടി
*നമ്മുടെ
എം.സി.ബി.എം
ൽ പുതിയൊരു പദ്ധതിക്ക് നാം
തുടക്കം കുറിക്കുന്നു.*
*പേര്
കാരുണ്യ പെട്ടി*
*ഉദ്ദേശ്യം*
*പ്രദേശത്തെ
സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന
കുടുംബത്തിന് ചെറിയൊരു സഹായം*
*നമ്മുടെ
മക്കളിൽ നന്മയുടെ പാഠം
അനുഭവിപ്പിക്കുക*
*സഹായ
സന്നദ്ധരായ ഒരു കുട്ടിക്കൂട്ടത്തെ
വാർത്തെടുക്കുക*
*എല്ലാ
സൗകര്യങ്ങളും അനുഭവിക്കുന്ന
കുട്ടികൾക്കിടയിൽ പാവപ്പെട്ട
കുട്ടികളുടെ അവസ്ഥ കാട്ടിക്കൊടുത്ത്
അതുവഴി അവരിൽ സഹാനുഭൂതി
വളർത്തുക*
*സ്കൂളിൽ
ഒരു കാരുണ്യപ്പെട്ടി
സ്ഥാപിച്ചിട്ടുണ്ട്.*
അതിൽ
നിങ്ങൾക്കിഷ്ടപ്പെട്ടത്
നിക്ഷേപിക്കാം
Wednesday, 25 July 2018
Friday, 29 June 2018
വായനദിനം
രാവിലെ
സ്കൂളിലേക്ക് വന്ന കുട്ടികൾ
മുഴുവനും അദ്ഭുതത്തോടെ പരസ്പരം
നോക്കുന്നു. ഇന്നലെ
വരെ ഞങ്ങൾക്കുണ്ടായിരുന്ന
ക്ലാസ് ടീച്ചർമാർ മുഴുവനും
മാറിയിരിക്കുന്നു. പുതിയ
അധ്യാപകർ ഞങ്ങളുടെ ക്ലാസ്
ടീച്ചർമാരുടെ സ്ഥാനത്തിരിക്കുന്നു.
അന്തം
വിട്ടിരിക്കുന്ന കുട്ടികളുടെ
മുന്നിൽ അവർ കഥയും പാട്ടുമായി
അരങ്ങു വാണു. ജീവിതത്തിന്റെ
ഇന്നലെകളിൽ മാതൃസ്കൂൾ നൽകിയ
നല്ല പാഠം അവർ ഓർത്തെടുത്തു
കുട്ടികൾക്ക് മുന്നിൽ
അവതരിപ്പിച്ചു. വായനയുടെ
അനന്തസാധ്യതകൾ കുട്ടികൾക്ക്
മുന്നിൽ അവതരിപ്പിച്ചപ്പോൾ
കുട്ടികൾക്കത് നവ്യാനുഭവമായി.
വായനാ വാരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബല്ലാകടപ്പുറം എം.സി.ബി.എം.എ .എൽ .പി സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലാണ് വ്യത്യസ്തമായ ഈ പരിപാടി അരങ്ങേറിയത്. വ്യത്യസ്ത കാലയളവിൽ എം.സി.ബി.എമ്മിൽ പഠിച്ചു ഉന്നത നിലയിലെത്തിയ പൂർവ്വ വിദ്യാർത്ഥികളാണ് വായനാ വാരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലാസ് കൈകാര്യം ചെയ്തത്.
തിരിച്ചു പോകുമ്പോൾ തങ്ങളുടെ കൊച്ചനുജന്മാർക്ക് പുസ്തകം നൽകാനും അവർ മറന്നില്ല.
പരിപാടിക്ക് പൂർവ്വ വിദ്യാർത്ഥികളായ ത്വയ്യിബ്, സുഹറാബി, കൗലത്ത്, ആയിഷ ,സുബൈദ, സാബിറ, നസീറ, റഹ്മത്ത്, ഉനൈസ് എന്നിവർ നേതൃത്വം നൽകി.

Friday, 15 June 2018
Subscribe to:
Posts (Atom)