സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Saturday 23 July 2016

ചാന്ദ്രദിനാഘോഷം


                     ചാന്ദ്രദിനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു. ചാന്ദ്രദിനപ്രദര്‍ശനം, ചാന്ദ്രദിനക്വിസ് എന്നിവ നടത്തി. ചാന്ദ്രദിനപ്രദര്‍ശനത്തില്‍ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങളും ചുമര്‍പത്രികകളും പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. എല്ലാക്ലാസ്സിലെയും കുട്ടികള്‍ക്ക് പ്രദര്‍ശനം കാണാനുള്ള അവസരമൊരുക്കിയിരുന്നു.
                     തുടര്‍ന്നു നടന്ന ചാന്ദ്രദിനക്വിസ് മല്‍സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. അത്യന്തം വാശിപുലര്‍ത്തിയ മല്‍സരത്തിനൊടുവില്‍ നാലാം തരം എ ക്ലാസ്സിലെ സഫ്‌നകുഞ്ഞബ്ദുള്ള ഒന്നാം സ്ഥാനവും നാലാംതരം ബി ക്ലാസ്സിലെ മഹറൂഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നസീര്‍മാസ്റ്റര്‍, സനേഷ്‌മാസ്റ്റര്‍,ഷീബടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Wednesday 20 July 2016

English Quiz


On 15th July friday an English quiz was conducted in the school.Quiz competition for 1st and 2nd std was done by Sanesh master and 3rd and 4th std was done by Shobha teacher.

Safna and Gopika of 4th std won the first position and Maharoofa the second position.

സ്ക്കൂള്‍ ബാലസഭ


വിദ്യാലയത്തിലെ ബാലസഭയുടെ ഉദ്ഘാടനം കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. നാലാം തരത്തിലെ വിദ്യാര്‍ത്ഥികളാണ് ബാലസഭയുടെ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

നാലാം തരത്തിലെ സഫ്നകുഞ്ഞബ്ദുള്ളയുടെ സ്വാഗതപ്രഭാഷണത്തോടെ ബാലസഭയുടെ കാര്യപരിപാടികള്‍ ആരംഭിച്ചു. ഒന്നാംതരം മുതല്‍ നാലാം തരം വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ മികച്ച നിലാവാരം പുലര്‍ത്തി.