സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Friday 23 December 2016

ക്രിസ്മസ് ആഘോഷം


സ്കൂളില്‍ കേക്ക് മുറിച്ച് കൃസ്മസ് ആഘോ‍‍ഷിച്ചു. കൃസ്മസ് അപ്പൂപ്പന്‍ എല്ലാവര്‍ക്കും
അനുഗ്രഹം ചൊരി‍ഞ്ഞു.
 
സ്കൂള്‍ മാനേജര്‍, വാര്‍‌‌‍ഡ് കൗണ്‍സിലര്‍. എം. പി.‌ടി എ , പി.ടി.എ പ്റതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പ‌ങ്കെടുത്തു.

Wednesday 7 December 2016

ഹരിതകേരളം പ്‌റവര്‍ത്തനങ്ങള്‍




പരിസരശുചീകരണം, ജലസ്റോതസ്സുകളു‌ടെ സംരക്ഷണം എന്നീവിഷയങ്ങളെക്കുറിച്ച്
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന്‍ സാര്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ളാസ്സ് എടു
ക്കുന്നു.




ജൈവകൃ‍‍ഷിക്ക് തുടക്കം കുറിച്ചുകൊണ്ട് ഒന്നാംവാര്‍‍‍ഡ് കൗണ്‍സിലര്‍ ശ്റീ വേലായുധന്‍
പച്ചക്കറി വിത്ത് നടുന്നു.

 

















ജലസ്റോതസ്സുകള്‍ സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യ
പ്പെടുത്തി. ബക്കറ്റില്‍ വെള്ളം നിറച്ച് മഗ്ഗ് ഉപയോഗിച്ച് കഴുകാന്‍ കുട്ടികളെ ശീലിപ്പിച്ചു.


കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.




Monday 5 December 2016

ഹരിത കേരളം



ഹരിത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളില്‍ അസംബ്ളി ചേര്‍ന്നു. നസീര്‍ മാസ്റ്റര്‍
മു‍‌ഖ്‍യപ്രഭാ‍ഷണം നടത്തി. കൗണ്‍സിലര്‍ വേലായുധന്‍ കുട്ടികളോട് സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിളംബരഘോഷയാത്റ നടത്തി.
സനേ‍ഷ് മാസ്ട‍ര്‍ രേഷ്മടീച്ചര്‍. സനില ടീച്ചര്‍ എന്നിവര്‍ പരിപാ‌ടിക്ക് നേതൃത്വം നല്‍കി.

Saturday 26 November 2016

Hello English



The inauguration of Hello English programme was done by Assistant Educational Officer Hosdurg
KV Pushpa teacher on 24th November . Headmistress Shiny teacher gave the welcome speech
The children of 3rd and 4th stds sang English songs an dother programmes.


The fourth std student Safna Kunhabdulla giving speech on Repulbic Day
An English song performance by children

Wednesday 2 November 2016

കേരളപ്പിറവി


കേരളപ്പിറവി ദിനത്തില്‍ സ്കൂളില്‍ അസംബ്ളി ചേര്‍ന്നു. ഹെ‍‍ഡ്മിസ്ട്റസ് ഷൈനിടീച്ചര്‍
കു‌‌ഞ്ഞബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.


രാവിലെ പതിനൊന്നു മണിക്ക് മൂന്ന് നാല്ക്ളാപസുകളിലെ കുട്ടികള്‍ക്കായി ‍‍
ഡിജിറ്‍‍റല്‍ ക്വിസ് മത്സരം നടത്തി. പരിപാടിക്ക് നസീര്‍ മാസ്ടര്‍ നേതൃത‌‌‌്വം
നല്‍കി. നാലാം തരത്തിലെ സഫ്ന ഒന്നാം സ്ഥാനവും റാസിന രണ്ടാം സ്ഥാനവും നേടി.



Monday 3 October 2016

EASY ENGLISH


Spoken  English programme in MCBMALPS Ballakadappuram inaugurated by Assistant Educational Officer Hosdurg Smt. Pushpa teacher on 01.10.2016. School Headmistress Shyni Joseph welcomes to all to the programme. Sanesh master and Sobha teacher conducted classes regarding Easy English. Smt Sobha teacher is in charge of the programme Easy English.




Monday 12 September 2016

ഓണാഘോഷം


ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന്
പൂക്കളം ഒരുക്കി


രക്ഷിതാക്കള്‍ക്കുള്ള പായസമത്സരം ക്വിസ് മത്സരം എന്നിവ നടത്തി
ഉച്ചയ്ക്ക് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി.

ഉച്ചയ്ക്ക്ശേഷം രക്ഷിതാക്കള്‍ക്കായി ഓ​ണക്കളികള്‍ നടത്തി
അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍. എം.പി.ടി.. പ്രതിനിധികള്‍, നാട്ടുകാര്‍.
,പി,ടി,.ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടിത്തു,


Thursday 8 September 2016

അധ്യാപകദിനാഘോഷം



എം.സി.ബി.എം..എല്‍.പി.സ്കൂളില്‍ ഈവര്‍ഷത്തെ അധ്യാപക ദിനം വിപുലമായ പരിപാടികളോ‌ടെ ആഘോഷിച്ചു. നസീര്‍ മാസ്റ്റര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹെഡ്മിസ്‌ട്രസ് ഷൈനിടീച്ചര്‍ സ്വാഗതം പറഞ്ഞു.



മുന്‍കാല അധ്യാപകരായ അലിയാര്‍ മാസ്റ്റര്‍, അഖില ടീച്ചര്‍, റഷീദ ടീച്ചര്‍ എന്നിവരെ
ച‌‌ട‍‍ങ്ങില്‍ പൊന്നാട നല്‍കിആദരിച്ചു.അവര്‍ കുട്ടികളോട് സംവദിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി
നല്‍കുകയും ചെയ്തു.

അധ്യാപകരായ ശോഭ, ഷീബ,കുഞ്ഞബ്ദുള്ള ,ഷിനു,സുഹ്റാബി, പൂര്‍വ്വവിദ്യാര്‍‍ഥി മസൂദ്
എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

നാലാംതരം വിദ്യാര്‍ഥിനികള്‍ അധ്യാപകര്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി സ്നേഹം
പങ്കിട്ടു.
ഒന്നാംതരത്തിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് ചങ്ങാതി അലിയാര്‍
മാസ്റ്റര്‍ പ്രകാശനം ചെയ്തു.
 ചടങ്ങിന് പി.ടി.. പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി ആശംസകള്‍ അര്‍പ്പിച്ചു.അധ്യാപകരായ രേ‍ഷ്മ ,സനില ,ജ്യോതി എന്നിവരും എം,പി. ടി.എ അംഗങ്ങളായ റഷീദ .
സജിത എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Sunday 4 September 2016

സൗജന്യ യൂണിഫോം വിതരണം

   വടകരമുക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി സ്കൂള്‍ കുട്ടികള്‍ക്ക്
സൗജന്യയൂണിഫോം വിതരണം 

Saturday 20 August 2016

FARMORS DAY


ചിങ്ങം ഒന്ന് -- കര്‍ഷകദിനം

വിദ്യാലയത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്ന രീതിയില്‍ ആഘോഷിച്ചു. കര്‍ഷകദിനത്തിന്റെ ഭാഗമായി നാലാം തരം വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ മികച്ച കര്‍ഷകയായ ശ്രീമതി യശോദയുമായി അഭിമുഖം നടത്തി. കാര്‍ഷിക ഉപകരണങ്ങള്‍, കൃഷിരീതി, വളപ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചോദ്യത്തിന് ലളിതമായ രീതിയില്‍ വിശദമായ ഉത്തരങ്ങള്‍ ശ്രീമതി യശോദ കുട്ടികള്‍ക്കു നല്‍കി.  

കുട്ടികള്‍ക്ക് കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്ന രീതിയിലും കൃഷി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യബോധം ഉണ്ടാകുന്ന രീതിയിലും അഭിമുഖം മികച്ച നിലവാരം പുലര്‍ത്തി. സ്ക്കൂള്‍ അധ്യാപകന്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ച‍ടങ്ങിന് ശ്രീമതി സനില ടീച്ചര്‍ നന്ദി പറഞ്ഞു. സനേഷ് മാസ്റ്റര്‍, ശോഭടീച്ചര്‍, ഷീബടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

INDEPENDENCE DAY


സ്വാതന്ത്ര്യദിനം
ആഗസ്ത് 15 സ്വാതന്ത്ര്യദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. എംസിബിഎംഎഎല്‍പി സ്ക്കൂള്‍ മാനേജര്‍ ഹൈദര്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ വേലായുധന്‍, പിടിഎ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി എന്നിവരും അധ്യാപകരായ നസീര്‍ കല്ലൂരാവി, സനേഷ് കൊടക്കാട് എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദശവും ആശംസകളും കൈമാറി. ജവാന്‍ ശ്രീ ശൈലേഷുമായി കുട്ടികള്‍ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനിജോസഫ് സ്വാഗതം പറഞ്ഞചടങ്ങിന് ശ്രീമതി കെ. ശോഭടീച്ചര്‍ നന്ദി രേഖപ്പെടുത്തി.