Wednesday, 29 June 2016
വായനാ വാരാചരണം
വായനാവാരാചരണം-സാഹിത്യക്വിസ്, പുസ്തകപ്രദര്‍ശനം
വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍
സംഘടിപ്പിച്ചു. വിദ്യാലയത്തില്‍ നടത്തിയ സാഹിത്യക്വിസ്സ് മല്‍സരത്തില്‍ നാലാം തരം എ ക്ലാസ്സിലെ സഫ്ന
കുഞ്ഞബ്ദുള്ള, ഗോപിക, നാലാം തരം ബി ക്ലാസ്സിലെ മഹ്റൂഫ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിദ്യാലയത്തിലെ ലൈബ്രറിപുസ്തകങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരനുഭവമായി. വിദ്യാലയത്തിലെ മുഴുവന്‍ പുസ്തകങ്ങളും ഒരുമിച്ചകണ്ട കുട്ടികള്‍ ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെട്ടു. മൂന്നു നാലു ക്ലാസ്സുകളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ വായിച്ച പുസ്തകങ്ങളുടെ വായനാകുറിപ്പുകള്‍ ശേഖരിച്ച് ഒരു വായനാ പതിപ്പ് തയ്യാറാക്കി. ശ്രീമതി ശോഭടീച്ചര്‍, ശ്രീ സനേഷ് മാസ്റ്റര്‍ എന്നിവര്‍ വായനാ വാരാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Monday, 6 June 2016
ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ട് ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനിടീച്ചര്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മരങ്ങള്‍ നട്ടുവളര്‍ത്തേണ്ട ആവശ്യകതയെകുറിച്ചും വിശദമായി സംസാരിച്ചു. ശ്രീ സനേഷ്‌മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നരീതിയിലുള്ള പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍ ചിത്രങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചെടികള്‍ സ്ക്കൂള്‍ പൂന്തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു.
Wednesday, 1 June 2016
സ്ക്കൂള്‍ പ്രവേശനോല്‍സവം-2016
എംസിബിഎംഎഎല്‍പിഎസ്
ബല്ലാകടപ്പുറം സ്ക്കൂള്‍
പ്രവേശനോല്‍സവം വിപുലമായി
ആഘോഷിച്ചു.
ഒന്നാം
ക്ലാസ്സില്‍ പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളെ സ്നേഹത്തോടെയും
സന്തോഷത്തോടെയും അധ്യാപകരും
നാട്ടുകാരും വിദ്യാര്‍ത്ഥികളും
ചേര്‍ന്ന് സ്വീകരിച്ചു.
സ്ക്കൂള്‍
ഹെഡ്മിസ്ട്രസ്സ് ശ്രീമതി
ഷൈനിടീച്ചറുടെ ഭാഷണത്തോടെ
ചടങ്ങുകള്‍ ആരംഭിച്ചു.
വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീ വേലായുധന്‍,
ജമാഅത്ത്
കമ്മറ്റി ഭാരവാഹികള്‍,
എംപിടിഎ
പ്രതിനിധികള്‍,
പിടിഎ
കമ്മറ്റി ഭാരവാഹികള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
അധ്യാപകര്‍
കുട്ടികള്‍ക്ക് പായസം വിതരണം
നടത്തി.
നിറമുള്ള
ബലൂണുകള്‍ നവാഗതര്‍ക്ക്
വിതരണം ചെയ്തു.
വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീ വേലായുധന്‍,
എംപി
ജാഫര്‍,
നസീര്‍മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)