സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Saturday, 20 August 2016

FARMORS DAY


ചിങ്ങം ഒന്ന് -- കര്‍ഷകദിനം

വിദ്യാലയത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്ന രീതിയില്‍ ആഘോഷിച്ചു. കര്‍ഷകദിനത്തിന്റെ ഭാഗമായി നാലാം തരം വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ മികച്ച കര്‍ഷകയായ ശ്രീമതി യശോദയുമായി അഭിമുഖം നടത്തി. കാര്‍ഷിക ഉപകരണങ്ങള്‍, കൃഷിരീതി, വളപ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചോദ്യത്തിന് ലളിതമായ രീതിയില്‍ വിശദമായ ഉത്തരങ്ങള്‍ ശ്രീമതി യശോദ കുട്ടികള്‍ക്കു നല്‍കി.  

കുട്ടികള്‍ക്ക് കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്ന രീതിയിലും കൃഷി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യബോധം ഉണ്ടാകുന്ന രീതിയിലും അഭിമുഖം മികച്ച നിലവാരം പുലര്‍ത്തി. സ്ക്കൂള്‍ അധ്യാപകന്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ച‍ടങ്ങിന് ശ്രീമതി സനില ടീച്ചര്‍ നന്ദി പറഞ്ഞു. സനേഷ് മാസ്റ്റര്‍, ശോഭടീച്ചര്‍, ഷീബടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

INDEPENDENCE DAY


സ്വാതന്ത്ര്യദിനം
ആഗസ്ത് 15 സ്വാതന്ത്ര്യദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. എംസിബിഎംഎഎല്‍പി സ്ക്കൂള്‍ മാനേജര്‍ ഹൈദര്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ വേലായുധന്‍, പിടിഎ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി എന്നിവരും അധ്യാപകരായ നസീര്‍ കല്ലൂരാവി, സനേഷ് കൊടക്കാട് എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദശവും ആശംസകളും കൈമാറി. ജവാന്‍ ശ്രീ ശൈലേഷുമായി കുട്ടികള്‍ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനിജോസഫ് സ്വാഗതം പറഞ്ഞചടങ്ങിന് ശ്രീമതി കെ. ശോഭടീച്ചര്‍ നന്ദി രേഖപ്പെടുത്തി.


ENGLISH CLUB


ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
 എംസിബിഎംഎഎല്‍പി സ്ക്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ആഗസ്ത് 9 ചൊവ്വാഴ്ച്ച ഹോസ്ദുര്‍ഗ് ബീആര്‍സി ട്രെയ്‌നര്‍ ശ്രീ ഷാജു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഷാജുമാസ്റ്റര്‍ രസകരമായ കഥകളിലൂടെയും കവിതകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ ഇംഗ്ലീഷ് ഭാഷ അനായസമായി അവതരിപ്പിച്ചു.ചടങ്ങില്‍ ഹിരോഷിമ നാഗസാക്കി പതിപ്പിന്റെ പ്രകാശനവും ഷൈജുമാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോടെ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. സ്ക്കൂള്‍ അധ്യാപകന്‍ സനേഷ് കൊടക്കാട് സ്വാഗതം പറഞ്ഞചടങ്ങിന് ശ്രീമതി കെ ശോഭ നേതൃത്വം നല്‍കി.


HIROSHIMA DAY


ഹിരോഷിമ ദിനം
യുദ്ധവിരുദ്ധ റാലി

കുട്ടികളുടെ മനസ്സില്‍ യുദ്ധവിരുദ്ധമനോഭാവവും വളരുന്ന രീതിയില്‍ ലോക സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തികൊണ്ട് വിദ്യാലയത്തില്‍ ഹിരോഷിമദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുന്ന രീതിയിലും സമാധാന സന്ദേശവും ആഹ്വാനവും നല്‍കുന്നരീതിയിലുള്ള പോസ്റ്ററുകള്‍ പ്ലക്കാര്‍ഡുകള്‍ എന്നിവ കുട്ടികള്‍ തയ്യാറാക്കി.
 
പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യുദ്ധവിരുദ്ധറാലി മുഴുവന്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധപിടിച്ചു പറ്റി. ഹെഡ്മിസ്ട്രസ്സ് ഷൈനിടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. രേഷ്മടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ ഹിരോഷിമദിന ആഘോഷപരിപാടിയില്‍ സനേഷ് മാസ്റ്റര്‍, ശോഭടീച്ചര്‍, സനിലടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.